1. എന്താണ് മഹായാഗം [What is Bhaishajya Maha Yaga]?
Bhaishajya Maha Yaga – പ്രപഞ്ച ശുദ്ധീകരണം എന്ന ലക്ഷ്യം നടപ്പിലാക്കാന്‍ സനാതനധര്‍മ്മ പാരമ്പര്യത്തില്‍ യുഗങ്ങള്ക്ക്മുന്നേ ആചരിച്ചുവരുന്ന ശ്രേഷ്ഠമായ ഒരു പ്രക്രിയയാണ് മഹായാഗം.
പുരാതന സനാതനധര്‍മ്മ സംസ്കാരത്തില്‍ പലരീതിയിലുള്ള യാഗങ്ങല് ഋഷീശ്വരന്മാരുടെ കാര്‍മ്മികത്വത്തില്‍ നടന്നു വന്നിരുന്നു. പിന്നീട് ആധുനികതയുടെ കടന്നുകയററത്തില് ഇതൊക്കെ ഇല്ലാതായി.
2. ശക്തിവേദ ഭൈഷജ്യ മഹായാഗം എന്താണ് [What is Shakthiveda Bhaishajya Maha Yaga]?
ആധുനികതയുടെ കടന്നുകയററവും, ആത്മീയതയോടുള്ള അകല്‍ച്ചയും കൂടിയതുകാരണം പ്രപഞ്ചത്തില്‍ ബാഹ്യമായും, ആന്തരികമായും മാലിന്യങ്ങള്‍ നിറഞ്ഞു. തല്‍ഫലമായി അരാജകത്വവും, പ്രകൃതി ചൂഷണവും, അഴിമതിയും, അനീതിയും, പാരിസ്ഥിതിക അസന്തുലിതാവസ്ഥയും നിറഞ്ഞ് ജീവിതം ദു:സ്സഹമായി.
ഈ അവസ്ഥയെ മറികടക്കാന്‍ സദ്ഗുരു ഋഷിദേവ് ശ്രീ നരേന്ദ്രന്‍ജി സര്‍വ്വേശ്വരന്റെ അനുഗ്രഹത്തോടെ Shakthiveda Bhaishajya Maha Yagaങ്ങള് ചിട്ടപ്പെടുത്തി. പ്രപഞ്ച ശുദ്ധീകരണമാണ് ശക്തിവേദ ഭൈഷജ്യ മഹായാഗങ്ങളുടെ ആത്യന്തിക ലക്ഷ്യം.
3. ശക്തിവേദ ഭൈഷജ്യ മഹായഗങ്ങളുടെ പ്രത്യേകത എന്തൊക്കെയാണ് [What is so special about Shaktiveda Bhaishajya Maha Yaga]?
✔ മനുഷ്യരുടെ തെററായ ചെയ്തികളുടെ ഫലമായി മലിനമാക്കപ്പെട്ട പ്രകൃതി ശുദ്ധീകരിക്കുന്നു.
✔ 81 മണിക്കൂര്‍ നീണ്ടുനില്‍ക്കന്ന മഹായാഗങ്ങളിലൂടെ പ്രപഞ്ചത്തില്‍ പൊസിറ്റീവ് എനര്‍ജി ഫീല്‍ഡ് ഉണ്ടാക്കി പ്രകൃതിയെ ശക്തിപ്പെടുത്തുന്നു.
✔ പ്രകൃതി ശുദ്ധീകരണത്തിലൂടെ എല്ലാവരുടെയും മനസ്സും ശുദ്ധീകരിക്കപ്പെടുന്നു. അതുവഴി സന്തോഷവും, സമാധാനവും ലോകമെങ്ങും പരക്കുന്നു.
4. ശക്തിവേദ ഭൈഷജ്യ മഹായാഗങ്ങളുടെ ഫലപ്രാപ്തിക്കു പിന്നിലെ ശാസ്ത്രം എന്താണ്?
ശക്തിവേദ ഭൈഷജ്യ മഹായാഗങ്ങളില് ഹവിസ്സ് ആയി ഉപയോഗിക്കുന്നത് ആയുര്‍വ്വേദ മരുന്നു ചെടികളാണ്.
5. ഒരു മനുഷ്യന് ആയുര്‍വ്വേദ മരുന്നുകള്‍ കഴിക്കുമ്പോള്‍ അസുഖം മാറുന്നു. അവിടെ എന്താണു സംഭവിക്കുന്നത് [When a person takes ayurvedic medicines, the disease goes away. What’s going on there]?
മരുന്ന് വയറിലെത്തി അവിടെയുള്ള അഗ്നിയില്‍ ദഹിച്ച് ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. ശരീരത്തിന്റെ ഏതുഭാഗത്താണോ അസുഖം ഉള്ളത്, അവിടെ എത്തിച്ചേര്‍ന്ന് അസുഖത്തെ ഇല്ലാതാക്കുന്നു.
Bhaishajya Maha Yagaത്തില്‍ ഹവിസ്സുകള്‍ അര്‍പ്പിക്കുന്നത് അഗ്നിയിലേക്കാണ്. അത് അഗ്നിയില്‍ ദഹിച്ച് വായുവിലേക്ക് പരക്കുന്നു. ഇത് ഒരു മനുഷ്യശരീരത്തില്‍ മരുന്നുകള്‍ എങ്ങിനെയാണോ പ്രവര്‍ത്തിക്കുന്നത്, അതുപോലെ വായുവിലേക്ക് ആഗിരണം ചെയ്യപ്പെട്ട ഊര്‍ജ്ജം പ്രകൃതിയുടെ അസുഖത്തെ ഇല്ലാതാക്കുന്നു.
6. മഹായാഗം നടത്തുന്നത് വഴി എന്താണു സംഭവിക്കുന്നത് [What happens through the great sacrifice?]
പൂര്‍ണ്ണ ആരോഗ്യവാനായ ഒരു മനുഷ്യന്റെ ഓരോ കോശവും പൂര്‍ണ്ണ ആരോഗ്യത്തില്‍ ആയിരിക്കും.
മഹായാഗം നടത്തുക വഴി ആരോഗ്യത്തിലേക്ക് നീങ്ങുന്ന മനുഷ്യർ ആന്തരീകമായും, ബാഹ്യമായും ആരോഗ്യത്തിലേക്ക് നീങ്ങുന്നു. ശരീരശുദ്ധിയും, ചിത്തശുദ്ധിയും സംഭവിക്കുന്നു.
Bhaishajya Maha Yagaങ്ങള് കൊണ്ടുള്ള പ്രകൃതി ശുദ്ധീകരണംവഴി പഞ്ചഭൂത ശുദ്ധീകരണമാണ് നടക്കുന്നത്. ഇതിലുടെ ലൊകം മുഴുവനും ശാന്തിയും, സമാധാനവും, സന്തോഷവും നിറയുന്നു.
7. ശക്തിവേദ ഭൈഷജ്യ മഹായാഗ ചരിത്രം [History of Shakthiveda Bhaishajya Maha Yaga].
സദ്ഗുരു ഋഷിദേവ് ശ്രീ നരേന്ദ്രന്ജിയുടെ കാര്‍മ്മികത്വത്തില്‍ ശക്തിവേദ വെല്‍നസ്സ് മിഷന് ഇതുവരെ 20 Maha Yagaങ്ങല്‍ നടത്തിയിട്ടുണ്ട്. 2012ല്‍ ആണ് ആദ്യത്തെ മഹായാഗം നടന്നത്. 21ആമത്തെ മഹായഗമാണ് 2021 ജനുവരി 28,29,30,31 തീയ്യതികളില്‍ നടക്കുന്നത്.
Summary
സനാതനധര്‍മ്മ വിശ്വാസികള്‍ക്ക് കൈവന്നിട്ടുള്ള ഈ സുവര്‍ണ്ണാവസരം അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ട് ജനുവരിയില്‍ നടക്കുന്ന മഹായാത്തില് ശാരീരികമായും, സാമ്പത്തികമായും തന്നാലാവുംവിധം പങ്കെടുത്തുകൊണ്ട് ശക്തിവേദ ഭൈഷജ്യ മഹായാഗമെന്ന (Shakthiveda Bhaishajya Maha Yaga) ശ്രേഷ്ഠമായ പ്രപഞ്ച ശുദ്ധീകരണത്തില്‍ ഭാഗവാക്കാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
For Details – +91 94474 24154, +91 98465 06162
– Om Sadhgurave Namaha –